സ്കൂട്ടറും പിക്ക് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1459622
Tuesday, October 8, 2024 3:03 AM IST
പെരുവ: സ്കൂട്ടറും മിനി പിക്ക് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുഴിക്കോൽ വാരിയത്ത് ഷോജി ജോസഫ് (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ പെരുവ തലയോലപ്പറമ്പ് റോഡിൽ കുറുവേലി പാലത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
കിയ കാർ ഷോറൂമിലെ ജീവനക്കാരനായ ഷോജി ജോലി കഴിഞ്ഞ് വരുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരേ വന്ന പിക് അപ് വാനിൽ ഇടിക്കുകയായിരുന്നു. 15 മിനിറ്റോളം റോഡിൽ കിടന്ന ഷോജിയെ പോലീസ് എത്തിയാണ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇയാൾ കോഴിക്കോട് സ്വദേശിയാണ്. ജോലി സംബന്ധമായി പുഴിക്കോൽ താമസിച്ചു വരുകയായിരുന്നു. ഭാര്യ: കുറവിലങ്ങാട് വെമ്പള്ളി സ്വദേശി അനുമോൾ. മകൾ: അയറി(മൂന്ന്).