60 തിരിയിട്ട വിളക്കു തെളിച്ച് ജന്മദിന ആഘോഷത്തിന് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് -എം
1459621
Tuesday, October 8, 2024 3:03 AM IST
കോട്ടയം: കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്കു തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് -എം.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനക്കരയിൽ വിളക്ക് തെളിച്ചത്. വിളക്കിനു മുകളിൽ കെ.എം. മാണിയുടെ ചിത്രം സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ വിളക്ക് തെളിച്ചത്.
കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും ഡോ. സ്റ്റീഫൻ ജോർജും ചേർന്ന് ആദ്യ വിളക്ക് തെളിച്ചു. യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ അധ്യക്ഷത വഹിച്ചു. ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സ്റ്റീഫൻ ജോർജ് ജന്മദിന സന്ദേശം നൽകി.
വിജി എം. തോമസ്, സിറിയക് ചാഴികടൻ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ജോജി കുറത്തിയാടൻ, ബിബിൻ വെട്ടിയാനി, അബേഷ് അലോഷ്യസ്, രാഹുൽ പിള്ള, ഡേവിസ് പ്ലംബനി, ബിക്കു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.