കാരിസ്ഭവനിൽ അഭിഷേകനിറവ് കൺവൻഷൻ ഇന്നു മുതൽ
1459619
Tuesday, October 8, 2024 3:03 AM IST
അതിരമ്പുഴ: കാരിസ്ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേക നിറവ് ബൈബിൾ കൺവൻഷൻ ഇന്നാരംഭിക്കും. ശനിയാഴ്ച സമാപിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതിനാരംഭിക്കുന്ന കൺവൻഷൻ പരിപാടികൾ വൈകുന്നേരം 4.30ന് അവസാനിക്കും.
ഇന്ന് രാവിലെ വിജയപുരം രൂപത മെത്രാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. വിശുദ്ധകുർബാനയെത്തുടർന്ന് ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, കാരിസ് ഭവൻ സുപ്പീരിയർ ഫാ. കുര്യൻ കാരിക്കൽ എന്നിവർ വചനപ്രഘോഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ ഫാ. ബോസ്കോ ഞാളിയത്ത് ഒഎഫ്എം കാപ്, ഫാ. ദേവസ്യ കാനാട്ട് സിഎംഐ, ഫാ. ഡേവിസ് ചിറമ്മൽ, ഫാ. ബിജിൽ ചക്യത്ത് എംഎസ്എഫ്എസ്, സിസ്റ്റർ ലിസ്യൂ മരിയ സിഎംസി, ബ്രദർ തോമസ് കുമളി എന്നിവർ വചനസന്ദേശം നൽകും.
ശനിയാഴ്ച വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ സമാപനസന്ദേശം നൽകും. എല്ലാ ദിവസവും വചനപ്രഘോഷണം, വിശുദ്ധകുർബാന, സൗഖ്യ ആരാധന, സമാപനദിവസം ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ ഫാ. ലാലു തടത്തിലാങ്കൽ അറിയിച്ചു.