ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു
1459618
Tuesday, October 8, 2024 3:03 AM IST
കോട്ടയം: എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരക്ക് സേവന നികുതി വകുപ്പിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു ജോയിന്റ് കമ്മീഷണര്‍ ടാക്സ് പേയര്‍ സര്‍വീസസ് ഓഫീസിനു മുന്പില് ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധ കൂട്ടായ്മ എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി വി.പി. ബോബിന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന് ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കണ്ണന് ആന്‍ഡ്രൂസ്, ഇ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.