പാലിയേറ്റീവ് കെയര്‍ ദിനം: നഗരത്തിൽ കൂട്ടനടത്തം
1459616
Tuesday, October 8, 2024 3:03 AM IST
കോട്ടയം: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റേയും ആഭിമുഖ്യത്തില്‍ നഗരത്തില്‍ കൂട്ടനടത്തം - വാക്കത്തോണ്‍ 2024 നടത്തി.
നാഗമ്പടം സ്റ്റേഡിയത്തിനുമുന്നില്നിന്ന് ആരംഭിച്ച വാക്കത്തോണ്‍ രാവിലെ 9.30ന് ട്രാഫിക് എസ്ഐ. കെ. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. നൂറുകണക്കിനു വിദ്യാര്‍ഥികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാക്കത്തോണ്‍ നഗരം ചുറ്റി തിരുനക്കര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രഭാഷണം നടത്തി. കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസര്‍ അനില്‍ മോഹൻ, ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്റര്‍ പ്രസിഡന്റ് ജലജ വിനോദ്, സെക്രട്ടറി ജോണ്‍ ഫിലിപ്പോസ്, ഈരാറ്റുപേട്ട സെന്റര്‍ പ്രസിഡന്റ് റജീന ശശി തുടങ്ങിയവര്‍ നേതൃത്വം നല്കി. ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് അസി. പ്രഫസര്‍ ജെന്സന് വര്‍ഗീസ്, ബസേലിയസ് കോളജ് എൻഎസ്എസ് വളണ്ടിയര്‍ ജിന്റ മാത്യു, നാട്ടകം ഗവ. പോളി ടെക്നിക് കോളജ് വിദ്യാർഥി മുഹമ്മദ് ഹാസിം, എറ്റുമാനൂരപ്പന്‍ കോളജ് അസി. പ്രഫസര്‍ അബിന്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.