കൊല്ലം-എറണാകുളം മെമുവിന് ചങ്ങനാശേരിയില്‍ വരവേല്പ്
1459615
Tuesday, October 8, 2024 3:03 AM IST
ചങ്ങനാശേരി: ട്രെയിന്‍ യാത്രക്കാരുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് സഹായകരമാകുന്ന എറണാകുളം കൊല്ലം മെമു എക്സ്പ്രസിന്റെ കന്നിയോട്ടത്തിന് ചങ്ങനാശേരിയില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഉജ്വല വരവേല്പ് നല്കി.
ട്രെയിന്‍ യാഥാര്‍ഥ്യമാക്കുന്നതിനു പരിശ്രമിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലം മുതല്‍ മെമുവില്‍ യാത്ര ചെയ്താണ് എത്തിയത്.
എംപിയെ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു സ്വീകരിച്ചു. നിലവില്‍ സ്പെഷല്‍ ട്രെയിനായി അനുവദിച്ചിരിക്കുന്ന മെമു ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസം ആക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും എട്ട് റേക്കുകള്‍ എന്നത് പന്ത്രണ്ടാക്കുവാനും കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിൽ അനുകൂലമായ തീരുമാനം റെയില്വേയില്നിന്നുണ്ടാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോസി സെബാസ്റ്റ്യന്‍, കെ.എഫ്. വര്‍ഗീസ്, പി.എച്ച്. നാസര്‍, വി.ജെ. ലാലി, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, റ്റി.എസ് സലീം, തോമസ് അക്കര, ബാബു കുരീത്ര, സിയാദ് അബ്ദുറഹ്മാന്, അരുണ്‍ ബാബു, മോട്ടി മുല്ലശേരി, പി.സി. വര്‍ഗീസ്, മനോജ് വര്‍ഗീസ്, ജോമി ജോസഫ്, എം.എ. സജാദ്, ജോസി ചക്കാല എന്നിവര്‍ പ്രസംഗിച്ചു.