പ്രവാസി വോട്ടവകാശം നടപ്പിലാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1459612
Tuesday, October 8, 2024 3:03 AM IST
ചങ്ങനാശേരി: പ്രവാസികളായ എല്ലാവര്ക്കും വോട്ടവകാശം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതി. ദീര്‍ഘകാലങ്ങളായി തങ്ങളുടെ ജീവിത നിലനില്‍പ്പിന്റെ ഭാഗമായി ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസമാക്കിയിട്ടുള്ള എല്ലാവര്ക്കും രാജ്യത്തിന്റെ ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായ വോട്ടവകാശം രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും അതിനുവേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ഭാരവാഹികളായ സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജിനോ ജോസഫ് കളത്തില്‍, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി കരിമറ്റം, പി.സി. കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട്, ബാബു വള്ളപ്പുര, ലിസി ജോസ്, ജോസി ഡൊമിനിക്ക്, ജോര്‍ജ് വര്‍ക്കി, സിനി പ്രിന്‍സ് പ്രസംഗിച്ചു.