അധ്യാപകദ്രോഹം സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്ര: ബിന്ദു കൃഷ്ണ
1459610
Tuesday, October 8, 2024 3:03 AM IST
ചങ്ങനാശേരി: അധ്യാപക ദ്രോഹം പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ പെരുകുകയാണെന്നും എഐസിസി അംഗം ബിന്ദു കൃഷ്ണ. കെപിഎസ്ടിഎ കോട്ടയം ജില്ലാ വനിത കണ്വന്ഷന് ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്സണ്‍ വിനയ ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. റോസമ്മ ഫിലിപ്പ് ക്ലാസ് നയിച്ചു.
കെപിസിസി സെക്രട്ടറി സുധാ കുര്യന്, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി, ജില്ലാ പ്രസിഡന്റ് ആര്. രാജേഷ്, മനോജ് വി. പോള്‍, ടോമി ജേക്കബ്, ജയമേരി ജോസഫ്, ശോഭാ ഡി., പ്രീതി എച്ച്. പിള്ള, റിന്‍സ് വര്‍ഗീസ്, ജോമോന് മാത്യു, അരുണ്‍ തോമസ്, ബിന്ദു തങ്കപ്പന്, എന്‍. വിനോദ്, അജീസ് ബെന്‍ മാത്യു, രജനി, മഞ്ജു ഡേവിസ്, എന്‍ ശ്രീകല, ഹണി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.