സിന്പോസിയം സംഘടിപ്പിച്ചു
1459607
Tuesday, October 8, 2024 3:03 AM IST
കടുത്തുരുത്തി: മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ദേശീയ വിദ്യാഭ്യാസനയം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സിമ്പോസിയം നടന്നു. പാലാ രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലയില്‍ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദ്ധര്‍ സിന്പോസിയത്തില്‍ പങ്കെടുത്തു. ഊര്‍ജസ്വലമായ വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയാണ് ദേശീയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഗാന്ധിഗ്രാമം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫ. ഡോ.എം.എ. സുധീര്‍ പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് നുതനപരിഷ്ക്കരങ്ങള് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ദേശീയ വിദ്യാഭ്യാസനയമെന്നായിരുന്നു ഡോ.മോഹനന് ബി. മേനോന്റെ അഭിപ്രായം. വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്രവത്കരണം വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ സാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് ഡോ. വര്‍ഗീസ് കെ. ചെറിയാന് പറഞ്ഞപ്പോള്‍, പുതിയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കുമ്പോള്‍ കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നതെന്നായിരുന്നു എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ് പ്രഫ.ഡോ. കെ.ആശയുടെ അഭിപ്രായം.
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രഫ.ഡോ. ടി.സി. തങ്കച്ചന് സിബോസിയത്തിന് നേതൃത്വം നല്കി. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സിന്പോസിയത്തില്‍ പങ്കെടുത്തു.