കുടുംബസംഗമം നടത്തി
1459606
Tuesday, October 8, 2024 3:03 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ഡോ. പൽപു സ്മാരക കുടുംബ യൂണിറ്റിന്റെ 100-ാമത് കുടുംബ സംഗമം നടത്തി. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എസ്. മണി, പി.കെ. ശശിധരൻ, അഡ്വ. എസ്.ശ്രീകാന്ത് സോമൻ, യോദ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളായ വിഷ്ണുപ്രിയ, നിവ്യയ പ്രസാദ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
എഴുപത് വയസ് കഴിഞ്ഞ വയോധികരെ യോഗത്തിൽ ആദരിച്ചു.