വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള പു​ള്ളിസ​ന്ധ്യവേ​ല​യു​ടെ കോ​പ്പുതൂ​ക്ക​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ക്ഷേ​ത്ര ക​ല​വ​റ​യി​ൽ നി​റ​ദീ​പം തെ​ളി​ച്ച് വി​ഘ്നേ​ശ്വ​ര​നെ സ​ങ്ക​ൽ​പ്പി​ച്ച് തൂശ​നി​ല​യി​ൽ പൂ​വ​ൻ​പ​ഴം സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് കോ​പ്പു​തു​ക്ക​ൽ ന​ട​ത്തി​യ​ത്.​വൈ​ക്ക​ത്ത​ഷ്ട​മി​യ്ക്കും സ​ന്ധ്യവേ​ല​യ്ക്കും മു​ന്നോ​ടി​യാ​യാ​യി ആ​ചാ​രത്ത​നി​മ​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ് കോ​പ്പു തൂ​ക്ക​ൽ.

ക്ഷേ​ത്ര​ത്തി​ലെ ആ​ട്ട​വി​ശേ​ഷ​മാ​യി വ​രു​ന്ന അ​ടി​യ​ന്ത​ിര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണി​ത്.​വൈ​ക്ക​ത്ത​പ്പ​നും ഉ​പ​ദേ​വ​ത​മാ​ർ​ക്കും വി​ശേ​ഷാ​ൽ വ​ഴി​പാ​ട് ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു കോ​പ്പുതൂ​ക്ക​ൽ.​ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ കെ.​ആ​ർ.​ശ്രീ​ല​ത ക്ഷേ​ത്ര​ത്തി​ലെ അ​ടി​യ​ന്തി​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ അ​ള​ന്നു തൂ​ക്കി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീസ​ർ വി. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യെ എ​ൽ​പ്പി​ച്ചു. പ്ര​തീ​കാത്‌മക​മാ​യി മം​ഗ​ള വ​സ്തു​ക്ക​ളാ​യ ച​ന്ദ​ന​വും മ​ഞ്ഞ​ളും അ​ള​ന്നു​തൂ​ക്കി ന​ൽ​കി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്ക് വീ​ഴ്ച വ​രാ​തെ ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്ര കാ​ര്യ​ക്കാ​ര​നാ​യ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ ച​ന്ദ​ന​വും മ​ഞ്ഞ​ളും എ​റ്റു​വാ​ങ്ങു​ന്ന​താ​യാ​ണ് വി​ശ്വാ​സം.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​ജി. മ​ധു ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര​ൻ മ​ട്ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.