സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
1459604
Tuesday, October 8, 2024 3:02 AM IST
വൈക്കം: സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനവീയം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.വി. കനകാംബരൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ചലച്ചിത്ര പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, വി. ദേവാനന്ദ്, ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ വൈക്കം ഭാസി, മാധ്യമപ്രവർത്തകൻ എസ്.സതീഷ്കുമാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പ്രതിഭാസംഗമം വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും പേരന്റ്സ് ഫോറം മേഖല കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജയിംസും ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഷീല ദിലീപ്, സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ,സുശീല ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.