നിക്ഷേപകര്‍ കടനാട് ബാങ്ക് ഉപരോധിച്ചു
1459587
Tuesday, October 8, 2024 3:02 AM IST
കടനാട്: കടനാട് സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് പണം തിരികെ ലഭിക്കാത്ത നൂറോളം നിക്ഷേപകര്‍ ഇന്നലെ രാവിലെ ബാങ്ക് ഉപരോധിച്ചു.
ബാങ്കിനുള്ളിലേക്ക് കടക്കാന്‍ പോലീസ് സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. രണ്ടു പോലീസുകാര്‍ മാത്രമാണ് ആളുകളെ നിയന്ത്രിക്കാനുണ്ടായിരുന്നത്. അരമണിക്കൂറോളം സമയത്തെ തര്‍ക്കത്തെത്തുടര്‍ന്നാണ് ആളുകളെ അകത്തുകടക്കാന്‍ സമ്മതിച്ചത്. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
റോഡ് ഉപരോധം അടക്കം കൂടുതല്‍ സമരപരിപാടികള്‍ നടത്താനാണ് നിക്ഷേപകരുടെ നീക്കം. ബാങ്ക് അധികാരികളുമായി നിക്ഷേപകരുടെ ചര്‍ച്ച തുടരുകയാണ്. പാലായില്‍നിന്നും മേലുകാവില്നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.