ആരാംപുളി-എടവര റോഡ് ഉദ്ഘാടനം
1459585
Tuesday, October 8, 2024 3:02 AM IST
പൂഞ്ഞാർ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ പൂഞ്ഞാർ പഞ്ചായത്ത് 12-ാം വാർഡിലെ ആരാംപുളി-എടവര റോഡ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ സുശീല മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, കെ.സി. ചാക്കോ കൊല്ലംപറമ്പിൽ, ജോർജ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.