കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് കോട്ടയം-ഇടുക്കി സംയുക്ത ജില്ലാ കണ്വന്ഷന്
1459537
Monday, October 7, 2024 6:49 AM IST
കോട്ടയം: കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് കോട്ടയം - ഇടുക്കി സംയുക്ത ജില്ലാ കണ്വന്ഷന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറിയും എകെബിഇഎഫ് ജനറല്‍ സെക്രട്ടറിയുമായ ബി. രാംപ്രകാശ് ഉദ്ഘാടനം ചെയ്തു. സിബിഇയു സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബെന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു.
സിബിഇയു സംസ്ഥാന ചെയര്മാന് എസ്. ഹരിലാല്‍, സെക്രട്ടറി കെ. സന്തോഷ് കുമാര്‍, എകെബിഇഎഫ് ജില്ലാ ചെയര്മാന് സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി എസ്. ഹരിശങ്കര്‍, സിബിഇയു വൈസ് ചെയര്മാന് സജീവ്, കമ്മിറ്റിയംഗങ്ങളായ സുനീഷ് അഗസ്റ്റിന്, രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ കാനറാ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തു.