നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു
1459536
Monday, October 7, 2024 6:49 AM IST
മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മാങ്ങാനം സെന്റ് മേരീസ് ചാപ്പലിലെ നവീകരിച്ച വിശുദ്ധ മദ്ബഹയുടെയും പള്ളി മണിയുടെയും കൂദാശ ക്നാനായ അതിഭദ്രാസനം റാന്നി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഇവാനിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു.
കൂദാശയോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ കത്തീഡ്രൽ സഹവികാരിമാരായ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ. മാത്യു മണവത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ,
വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ, ഫാ. ജോർജ് കുന്നേൽ, ഫാ. ലിറ്റു ഏബ്രഹാം തണ്ടാശേരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ചാപ്പലിലെ മദ്ബഹാ നവീകരണത്തിനു നേതൃത്വം നൽകിയ ബിനു കുരുവിള ചിറക്കുഴിയെയും കുടുംബത്തെയും അനുമോദിച്ചു.