കുടമാളൂര്‍ പള്ളിയില്‍ 900 വര്‍ഷ ജൂബിലി പതാകദിനാചരണം
1459534
Monday, October 7, 2024 6:49 AM IST
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം 900 വര്‍ഷ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. രാവിലത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയങ്കണത്തില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം പേപ്പല്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി.
തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് പതാക കൈമാറി. ജൂബിലി ആഘോഷങ്ങളുടെ സമാപനദിനമായ 2025 ഓഗസ്റ്റ് 15 വരെ ഇടവകയിലെ ആയിരത്തിയഞ്ഞൂറോളം ഭവനങ്ങളിലും പേപ്പല്‍ പതാക ഉയര്‍ത്തി ആഘോഷ പരിപാടികളില്‍ പങ്കുചേരും.
അനുഗ്രഹിക്കപ്പെട്ട ദൈവജനം എന്ന നിലയില്‍ 900 വര്‍ഷ ജൂബിലി ആഘോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദേവാലയം അനേകരിലേക്ക് വെളിച്ചം വീശാന്‍ സാധിച്ചുവെന്നു ദൈവസന്നിധിയില്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം സന്ദേശത്തില്‍ പറഞ്ഞു.
ആഘോഷപരിപാടികള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിന്‍ അമ്പലത്തുങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റുകുടിലില് എന്നിവര്‍ നേതൃത്വം നല്‍കും.