മഹിളാ കോൺഗ്രസ് ഏകദിന ബ്ലോക്ക് ക്യാമ്പ്
1459432
Monday, October 7, 2024 4:33 AM IST
പൊൻകുന്നം: മഹിളാ കോൺഗ്രസ് ഏകദിന ബ്ലോക്ക് ക്യാമ്പ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി. കെ. ബേബി ക്ലാസ് നയിച്ചു. പി. സതീഷ് ചന്ദ്രൻ നായർ, ബെൻസി ബൈജു, വിനീത ഹരിലാൽ, റോസമ്മ ആഗസ്തി, അമ്പിളി രഞ്ജിത്ത്, സൂസമ്മ മാത്യു, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമാ ഹാരീസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, അഭിലാഷ് ചന്ദ്രൻ, ബിജു പത്യാല,
സേവ്യർ മൂലകുന്ന്, സനോജ് പനക്കൽ, ലൂസി ജോർജ്, ഡാനി ജോസ്, ടി.കെ. ബാബുരാജ്, പി.പി. സാലി, ഇന്ദുകല എസ്. നായർ, ബിന്ദു ബിജു, പ്രീത ബിജു, അനിലാകുമാരി തുളസീദാസ്, ഷീജ ഗോപിദാസ്, സുനി പത്യാല, ലൈസാമ്മ സണ്ണി, സിന്ധു ജോർജ് എന്നിവർ പ്രസംഗിച്ചു.