കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് നി​യു​ക്ത​നാ​യി​രി​ക്കു​ന്ന മോ​ൺ. ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ നി​യ​മ​നം അ​ഭി​മാ​ന​പൂ​ർ​വം ശ്ര​വി​ക്കു​ക​യും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മാ​ർ​പാ​പ്പ​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന മോ​ൺ. കൂ​വ​ക്കാ​ട്ടി​ന്‍റെ വി​ശ്വ​സ്ത​മാ​യ ശു​ശ്രൂ​ഷ മാ​തൃ​സ​ഭ​യാ​യ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ ചൈ​ത​ന്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ വി​ശ്വാ​സ​പൈ​തൃ​ക​മു​ള്ള സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്ക് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​വു​മാ​ണ് മോൺ. കൂ​വ​ക്കാ​ട്ടി​ന്‍റെ നി​യ​മ​നം.

ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ല്ലാം വി​ശ്വ​സ്ത​ത​യോ​ടെ നി​ർ​വ​ഹി​ക്കു​ന്ന വി​വേ​കി​യും വി​ശ്വ​സ്ത​നും വി​നീ​ത​നു​മാ​യ മോ​ൺ. ജോ​ർ​ജ് കൂ​വ​ക്കാ​ട്ടിന്‍റെ ശു​ശ്രൂ​ഷ​യി​ലൂ​ടെ സു​വി​ശേ​ഷ വെ​ളി​ച്ചം അ​നേ​ക​രി​ലേ​ക്ക് പ​ക​രു​ന്ന​തി​നി​ട​യാ​ക​ട്ടെ. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മെ​ന്ന നി​ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​മാ​യി പു​ല​ർ​ത്തുന്ന ഹൃ​ദ​യബ​ന്ധം സ്നേ​ഹ​പൂ​ർ​വം സ്മ​രി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വും മാ​ർ മാത്യു അ​റ​യ്ക്ക​ലി​നൊ​പ്പം അ​റി​യി​ക്കു​ന്ന​താ​യി മാ​ർ ജോ​സ് പുളി​ക്ക​ൽ ആ​ശം​സാ​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.