സ്പെഷൽ സ്കൂൾ കലോത്സവം : കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ കുട്ടികൾക്കു മികച്ച വിജയം
1459429
Monday, October 7, 2024 4:33 AM IST
കാഞ്ഞിരപ്പള്ളി: കണ്ണൂരിൽ നടന്ന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് മികച്ച വിജയം. കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായുള്ള മത്സരങ്ങളിൽ പങ്കെടുത്ത പത്തിനങ്ങളിലും സ്കൂളിലെ കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു.
ആരോൺ ബെന്നി (മോണോആക്ട് - ഫസ്റ്റ് ഗ്രേഡ്), കെ.ജെ. ജോത്സന (കഥാരചന - ഫസ്റ്റ് ഗ്രേഡ്), ആരോൺ, ജോത്സന, ശിവന്യ, അരവിന്ദ്, അഭിരാമി, വൈ. എൽദോസ്, ഐദാ ഫാത്തിമ (ദേശഭക്തിഗാനം - സെക്കൻഡ് ഗ്രേഡ്), ആരോൺ (കഥാപ്രസംഗം - സെക്കൻഡ് എ ഗ്രേഡ്), ആർവിൻ ജിൽജോ (ശാസ്ത്രീയ സംഗീതം - തേർഡ് എ ഗ്രേഡ്), കെ.ജെ. ജോത്സന (ഉപകരണസംഗീതം - എ ഗ്രേഡ്),
ആർവിൻ ജിൽജോ (ലളിതഗാനം ആൺകുട്ടികൾ - എ ഗ്രേഡ്), കെ.ജെ. ജോത്സന (ലളിതഗാനം പെൺകുട്ടികൾ - എ ഗ്രേഡ്), ഡേവിഡ് ബൈജു (കഥാകഥനം - എ ഗ്രേഡ്), ജോത്സന ആരോൺ, അരവിന്ദ്, അഭിരാമി, നിവേദിത, ഐദാ ഫാത്തിമ, ശിവന്യ (സമൂഹഗാനം - എ ഗ്രേഡ്) എന്നിവരാണ് മികച്ച വിജയം കൈവരിച്ചത്.