മണിമല സ്വദേശി പയ്യന്നൂരിൽ ട്രെയിൻതട്ടി മരിച്ചു
1459427
Monday, October 7, 2024 4:28 AM IST
പയ്യന്നൂർ: യുവാവിനെ ട്രെയിനിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മണിമല സ്വദേശി അജയകുമാറാണ് (35) മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
മംഗള എക്സ്പ്രസിലെ യാത്രക്കാരനായ ഇയാൾ പയ്യന്നൂർ മേൽപ്പാലത്തിനു സമീപം വീണുകിടക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.