കേരള കോണ്‍ഗ്രസ് ജന്മദിനം : ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് യൂത്ത് ഫ്രണ്ട് -എം
1459422
Monday, October 7, 2024 4:28 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ 60-ാം ജന്മദിനത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തയാറെടുത്ത് യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റി. ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകുന്നേരം 5.30നു ഗാന്ധിസ്ക്വയറില്‍ 60 തിരിയുള്ള വലിയ വിളക്ക് തെളിക്കും.
കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ അധ്യക്ഷത വഹിക്കും.
ഒന്പതിനു കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പായസ വിതരണം നടക്കും. കൂടാതെ യൂത്ത് ഫ്രണ്ട് -എമ്മിന്റെ നേതൃത്വത്തില്‍ കെ.എം. മാണി മെമ്മോറിയല്‍ ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കും.