സ്കൂൾ സ്റ്റാഫ് സഹകരണ സംഘം സുവര്‍ണ ജൂബിലി ആഘോഷം നാലിന്
1458393
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി പ്രൈവറ്റ് സെക്കന്‍ഡറി സ്കൂള്‍ സ്റ്റാഫ് സഹകരണ സംഘത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം നാലിന് വൈകുന്നേരം നാലിന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെമിനാര്‍ ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
സംഘം പ്രസിഡന്റ് പി.ജെ. ഷൈനിച്ചന് അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരെ യോഗത്തില്‍ ആദരിക്കും. എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സംഘാംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും.
ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജിബു ജേക്കബ് ജോര്‍ജ്, ഡോ. ആന്റണി മാത്യു, ഫാ. റോജി വല്ലയില്‍, വര്‍ഗീസ് ആന്റണി, എലിസബത്ത് മാത്യു, സിജിമോള്‍ ജോസഫ്,സജി അഗസ്റ്റിന്, ജോസ് പ്രകാശ്, അല്‍ഫോന്‍സാ ജോസഫ്, ജിജോമോന്, രാജു മാത്യു, ബിജു ആന്റണി എന്നിവര്‍ പ്രസംഗിക്കും.