റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ സിഎംഐയുടെ ജന്മദിനം നാളെ
1458392
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: ആധുനിക സീറോ മലബാര്‍ സഭയുടെ പിതാവെന്നറിയപ്പെടുന്ന റവ.ഡോ. പ്ലാസിഡ് ജെ. പൊടിപ്പാറ സിഎംഐയുടെ 125-ാം ജന്മദിനം അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നാളെ ആഘോഷിക്കും. രാവിലെ 6.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, പ്ലാസിഡ് ഫോറം ഡയറക്ടര്‍ ഫാ. ലൂക്ക ആന്റണി ചാവറ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ഥനാ ശുശ്രൂഷയും നേര്‍ച്ച വിതരണവും നടക്കും.