ഓടേറ്റി വടക്ക് പാടശേഖരത്തില്‍ പുറംബണ്ട് നിര്‍മാണം ആരംഭിച്ചു
1458391
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍പ്പെട്ട ഓടേറ്റി വടക്ക് പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടനാട് പാക്കേജില്‍നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം, വികസന കാര്യചെയര്‍പേഴ്സണ്‍ ലാലിമ്മ ടോമി, കുട്ടനാട് പാക്കേജ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു,
അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിന്ദു, ഓവര്‍സിയര്‍ സാജന്, കൃഷി ഓഫീസര്‍ അഭിജിത്ത്, പാടശേഖര സമിതി പ്രതിനിധികള്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു