മാലിന്യമുക്തം നവകേരളം : മനുഷ്യച്ചങ്ങല തീര്‍ത്ത് ചങ്ങനാശേരി നഗരം
1458390
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: സ്വച്ഛത ഹി സേവ കാമ്പയിന്റെയും മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെയും ഭാഗമായി ചങ്ങനാശേരി നഗരസഭ മനുഷ്യച്ചങ്ങല തീര്‍ത്തു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരള പ്രതിജ്ഞ നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ചെല്ലി ക്കൊടുത്തു.
സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും പെരുന്ന എന്‍എസ്എസ് കോളജ് ഭാഗത്തേക്കും എസ്ബി കോളജ് ഭാഗത്തേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രതിനിധികള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വ്യാപാരികള്‍ എന്നിവര്‍ അണിനിരന്നു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എല്‍സമ്മ ജോബ്, പി. എ.നിസാര്‍, പ്രിയ രാജേഷ്, കൗണ്‍സിലര്‍മാരായ ബീന ജോബി, രാജു ചാക്കോ, ബാബു തോമസ്, മുരുകന്, കുഞ്ഞുമോള്‍ സാബു, ഉഷ മുഹമ്മദ് ഷാജി, സ്മിത സുനില്‍, ക്ലീന്‍ സിറ്റി മാനേജര്‍ മനോജ് എം തുടങ്ങിയവര്‍ നേതൃത്വം നല്കി.