കെഎസ്ആര്‍ടിസ് ബസ് സ്റ്റേഷന് ശുചീകരിച്ച് ചെടികള്‍ നട്ടു
1458389
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി അസംപ്ഷന്‍ കോളജ് എന്‍എസ്എസ് യൂണിറ്റും തപാല്‍ വകുപ്പും ഓയിസ്ക ഇന്റര്‍നാഷണല്‍ കോട്ടയം ചാപ്റ്ററും സംയുക്തമായി കെഎസ്അര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ചങ്ങനാശേരി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സന്ദീപ് ജെ. ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. നിഷ എന്‍.സി., ഡോ. ഷെല്‍മി ആന്റണി, തപാല്‍ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് ആന്റോ ജി. മണലില്‍, സജി പി.കെ., ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ് അനീഷ് എസ്., പോസ്റ്റ്മാസ്റ്റര്‍ സജിമോന്‍ തോമസ്,
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വിജിമോള്‍ കെ.വി, ഓയിസ്ക ചാപ്റ്റര്‍ ഭാരവാഹികളായ എ.പി. തോമസ്. ഡോ. ബെന്നോ ജോസഫ്, മാഗി മറീന, മിനി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.