ധര്‍ണ നടത്തി
1458388
Wednesday, October 2, 2024 7:18 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയ്ക്കുമെതിരേ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധവും ധര്‍ണയും നടത്തി.
കടുത്തുരുത്തി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം മണ്ഡലം പ്രസിഡന്റ് ടോമി മാത്യു പ്രാലടിയുടെ അധ്യക്ഷതയില്‍ നടന്ന ഓഫീസ് ഉപരോധവും ധര്‍ണയും കെപിസിസി അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍, എം.എന്‍. ദിവാകരന്നായര്, എം.കെ. സാംബുജി, സി.കെ. ശശി, ലൈസാമ്മ കച്ചോലക്കാല, ചെറിയാന് കെ. ജോസ്തുടങ്ങിയവര്‍ പ്രസംഗിച്ചു.