ആദരിച്ചു
1458386
Wednesday, October 2, 2024 7:08 AM IST
അയ്യർകുളങ്ങര: ലോക വയോജനദിനത്തോടനുബന്ധിച്ച് വയോധികയായ അധ്യാപികയെ ആദരിച്ച് അയ്യർകുളങ്ങര യുപി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂളിലെ മുത്തശി മാവിൻചുവട്ടിൽ പിടിഎ പ്രസിഡന്റ് ഇ.ജി. സാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 80 വയസ് പിന്നിട്ട റിട്ട. അധ്യാപിക ലതികാദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
കഥകളും ഗാനാലാപനവുമായി ഒരു മണിക്കൂറോളം ലതിക ടീച്ചർ കുട്ടികൾക്കൊപ്പം ചെലവഴിച്ചു. ഹെഡ് മാസ്റ്റർ ഇൻ-ചാർജ് സതീഷ് വി. രാജ്, അധ്യാപകരായ കെ. സനീഷ്, ജിഷ, ആതിര തുടങ്ങിയവർ സംബന്ധിച്ചു.