ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു
1458385
Wednesday, October 2, 2024 7:08 AM IST
ടിവി പുരം: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിലേർപ്പെട്ട ടിവി പുരം പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ സേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.