ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നന്ദിപര്യടനം നാളെ
1458381
Wednesday, October 2, 2024 7:08 AM IST
കടുത്തുരുത്തി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദിയറിയിക്കുന്നതിനായി ഫ്രാന്‍സിസ് ജോര്‍ജ് എംപി നാളെ കടുത്തുരുത്തി മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നു യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാര്‍ക്കില്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ എട്ടിന് നമ്പ്യാകുളത്ത് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 9.30ന് കടുത്തുരുത്തി, 10.30ന് മുളക്കുളം, 12ന് ഞീഴൂര്‍ എന്നീ പഞ്ചായത്ത് ക്രമത്തിലായിരിക്കും പര്യടനം നടക്കുക.