ഗാന്ധി സ്മൃതിസംഗമം ഇന്ന്
1458378
Wednesday, October 2, 2024 7:08 AM IST
തിരുവഞ്ചൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വൈഎംസിഎ തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം മണർകാട് നാലു മണിക്കാറ്റിൽ ഗാന്ധിസ്മൃതി സംഗമം നടത്തും. വൈഎംസിഎ നാഷനൽ ട്രഷറർ റെജി ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്മാരായ കെ.സി. ജോസഫ്, ടി.വി. നാരായണ ശർമ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
വൈഎംസിഎ രക്ഷാധികാരി ഫാ.എ. തോമസ് വേങ്കടത്ത്, കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, പ്രഫ. പുന്നൻ കുര്യൻ വേങ്കടത്ത് എന്നിവർ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്,
അരുന്ധതി, നീത നടരാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈഎംസിഎ പ്രസിഡന്റ് ഉമ്മച്ചൻ വെങ്കടത്ത്, സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് എന്നിവർ അനുസ്മരണ പരിപാടിക്കു നേതൃത്വം നൽകും.