സിഐടിയു ജില്ലാ കൗൺസിൽ
1458377
Wednesday, October 2, 2024 7:08 AM IST
കോട്ടയം: പുതുതലമുറ തൊഴിൽ മേഖലയിലെ കടുത്ത ചൂഷണം തടയാൻ അടിയന്തരമായി പുതിയ നിയമങ്ങൾ രൂപപ്പെടുത്തണമെന്ന് സിഐടിയു ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തുടക്കം ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, കെ.ബി. രമ, വി.കെ. സുരേഷ്കുമാർ, അഡ്വ. വി. ജയപ്രകാശ്, അഡ്വ. ഡി. ബൈജു, കെ.ആർ. അജയ്, ഡി. സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.