താളോത്സവം നാടന്‍ പന്തുകളി
1458376
Wednesday, October 2, 2024 6:56 AM IST
മീനടം: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് ഫ്രണ്ട്സ് നേറ്റീവ് ബോള്‍ ക്ലബ് മീനടത്തിന്റെയും കേരള നേറ്റീവ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന താളോത്സവം നാടന്‍ പന്തുകളി പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.
ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്നു ചമ്പക്കര സെവന്‍സ് ടീം പുതുപ്പള്ളി ടീമിനെയും അഞ്ചിനു പാമ്പാടി ടീം കുമാരനല്ലൂര്‍ ടീമിനെയും ആറിനു മീനടം ടീം കണ്ണഞ്ചിറ ടീമിനെയും നേരിടും.