അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിരുനാൾ
1458374
Wednesday, October 2, 2024 6:56 AM IST
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പില്‍ഗ്രിം സെന്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ സ്മരണക്കായി നടത്തുന്ന തിരുനാളിന് നാളെ കൊടിയേറും. നാളെ മുതല്‍ 12 വരെയാണ് തിരുനാള്‍. നാളെ രാവിലെ ഏഴിന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം. ദിവസവും രാവിലെ 5.30നും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിന്‍ അമ്പലത്തുങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റുകുടിലില് എന്നിവര്‍ നേതൃത്വം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ 12നു രാത്രി ഏഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം, പ്രദക്ഷിണം, കൊടിയിറക്ക് എന്നിവ നടക്കും.