കൊളോക്കിയം സംഘടിപ്പിച്ചു
1458372
Wednesday, October 2, 2024 6:56 AM IST
കോട്ടയം: എംജി സര്‍വകലാശാലയില്‍ ഇന്റര്‍-യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷനും (ഐയുസിഎസ്എസ്ആര്‍ഇ) മാര്‍ ക്രിസോസ്റ്റം ചെയറും സംയുക്തമായി കൊളോക്കിയം സംഘടിപ്പിച്ചു. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
എം.എ. ബേബി, സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം (സിഎസ്എസ്എസ്) ഡയറക്ടര്‍ ഇര്ഫാന് എന്‍ജിനിയര്‍, ഡോ. വത്സന്, ദ ടെലഗ്രാഫ് ദിനപ്പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്. രാജഗോപാല്‍, ഐയുസിഎസ്എസ്ആര്‍ഇ ഡയറക്ടര്‍ ഡോ. കെ.എം. സീതി, സിഎസ്എസ്എസ് ഡെപ്യൂട്ടി ഡയറക്ടര്‍ നേഹ ദബാദെ എന്നിവരും പ്രസംഗിച്ചു.