മാലിന്യമുക്ത നവകേരളം : ജനകീയ കാമ്പയിന് ജില്ലയില്‍ ഇന്നു തുടക്കം; ഉദ്ഘാടനം കുമരകത്ത്
1458371
Wednesday, October 2, 2024 6:56 AM IST
കോട്ടയം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനത്താകെ ഇന്നു മുതല്‍ ആരംഭിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ കുമരകത്തുനിന്നു തുടക്കം.
ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. കുമരകം പഞ്ചായത്തിന്റെ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ക്ലമെന്റ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, ശുചിത്വമിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്,
കുടുംബശ്രീ കോഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി തുടങ്ങിയവര്‍ പ്രസംഗിക്കും.