പി.ജെ. സെബാസ്റ്റ്യന്‍ കെഎല്‍എം അതിരൂപത ജനറല്‍ സെക്രട്ടറി
1458369
Wednesday, October 2, 2024 6:56 AM IST
ചങ്ങനാശേരി: അതിരൂപത കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) ജനറല്‍സെക്രട്ടറിയായി തുരുത്തി ഫൊറോന പയറ്റുപാക്ക യൂണിറ്റംഗം പി.ജെ. സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ചങ്ങനാശേരി കത്തീഡ്രല്‍ യൂണിറ്റംഗമായ ലാലി ബോബനും നാലുകോടി യൂണിറ്റംഗമായ ഷാജി കോരയും ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. അതിരൂപത സമിതിയംഗങ്ങളായി വിവിധ ഫൊറോനകളില്‍നിന്നായി 36പേര് ചുമതലയേറ്റു. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ആമുഖപ്രസംഗം നടത്തി.