താഴത്തങ്ങാടി വള്ളംകളി മാറ്റിവച്ചു
1458335
Wednesday, October 2, 2024 6:33 AM IST
താഴത്തങ്ങാടി: കോട്ടയം താഴത്തങ്ങാടി മത്സരവള്ളംകളി മാറ്റിവച്ചു. ആറിന് നടത്താൻ തീരുമാനിച്ചിരുന്ന മത്സര വള്ളംകളിയാണ് മാറ്റിവയ്ക്കാൻ ഇന്നലെ തീരുമാനിച്ചത്. നെഹ്റുട്രോഫി വള്ളംകളിയെത്തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും (സിബിഎൽ) ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് താഴത്തങ്ങാടി വള്ളംകളി മാറ്റിവയ്ക്കാൻ സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സിബിഎല്ലുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. വള്ളംകളിയുടെ പുതിയ തീയതി സിബിഎൽ കമ്മിറ്റി യുടെ അറിയിപ്പിനെത്തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.