കെസിഇഎഫ് ജില്ലാ സമ്മേളനം പാലായിൽ
1458328
Wednesday, October 2, 2024 6:33 AM IST
പാലാ: സഹകരണ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ സംഘടനയായ കെസിഇഎഫിന്റെ 36-ാം ജില്ലാ സമ്മേളനം ഇന്ന് പാലായിൽ നടക്കും.
രാവിലെ 9.30ന് മഹറാണി ജംഗ്ഷനിൽനിന്ന് സഹകരണ ജീവനക്കാരുടെ പ്രകടനം സമ്മേളന നഗരിയായ കിഴതടിയൂർ ബാങ്ക് ഓഡിറ്റോയിയത്തിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ രാജു മാത്യു അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എംപിക്കു സ്വീകരണം നൽകും.
മുൻകാല നേതൃനിര പ്രവർത്തകർക്കുള്ള യാത്രയയപ്പും പുരസ്കാരവും മാണി സി. കാപ്പൻ എംഎൽഎ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഗാന്ധിജയന്തി ദിന സന്ദേശം നൽകും.എം. രാജു, ജോഷി ഫിലിപ്പ്, ജി. ഗോപകുമാർ, കെ.കെ. സന്തോഷ്, ബിജു പുന്നത്താനം, ബാബു കെ. കോര, ജോമോൻ ഐക്കര, ബിനു കാവുങ്കൽ തുടങ്ങിവർ പ്രസംഗിക്കും.