ഇഎസ്എ: കർഷക കോൺഗ്രസിന്റെ ധർണയും പ്രകടനവും ഇന്ന്
1454171
Wednesday, September 18, 2024 11:36 PM IST
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മേലുകാവ്, തീക്കോയി വില്ലേജുകളെ കേന്ദ്രസർക്കാർ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 10.30നു പൂഞ്ഞാർ തെക്കേക്കര വില്ലേജിലേക്ക് മാർച്ചും ധർണയും കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ് ആഴാത്ത്, ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് കൊല്ലംപറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ, മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര, ജോമോൻ ഐക്കര, വി.ജെ. ജോസ്, എം.സി. വർക്കി മുതിരേന്തിക്കൽ, ഉണ്ണി പ്ലാത്തോട്ടം, പി.എച്ച്. നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, വർക്കിച്ചൻ വയമ്പോത്തനാൽ, റോജി തോമസ്, ജോളിച്ചൻ വലിയപറമ്പിൽ, ജോഷി പള്ളിപ്പറമ്പിൽ, സണ്ണി കല്ലാറ്റ്, അജികുമാർ നെല്ലിക്കചാലിൽ, ചാർലി അലക്സ്, ജോബി ഫ്രാൻസിസ് തടത്തിൽ എന്നിവർ പ്രസംഗിക്കും.
ഉമ്മൻചാണ്ടി സർക്കാർ ഒഴിവാക്കിയ ഈ നാല് വില്ലേജുകളെയും കേന്ദ്രസർക്കാർ പുതിയ കരട് വിജ്ഞാപനത്തിലൂടെയാണു വീണ്ടും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്.