പാലത്തിന്റെ അപകടാവസ്ഥ: നാട്ടുകാർ ധര്‍ണ നടത്തി
1453694
Tuesday, September 17, 2024 12:08 AM IST
കൊല്ലപ്പള്ളി: അപകടാവസ്ഥയിലായ പാലത്തില്‍ തിരുവോണനാളില്‍ നാട്ടുകാരുടെ പ്രതിഷേധ ധര്‍ണ.
പ്രവിത്താനം-മങ്കര റോഡില്‍ പുളിച്ചമാക്കല്‍ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ധര്‍ണ നടത്തിയത്.
സമീപകാലത്ത് പാലത്തിന്റെ സൈഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് പാലം ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. ജനകീയസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിന് സാംകുമാര്‍ കൊല്ലപ്പള്ളി, ബിനു കരോട്ട്, ബാബു മണക്കാട്ട്, മനീഷ് വാക്കമറ്റത്തില്‍, ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, വി. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.