ഓണദിവസങ്ങളിൽ വിവിധ വാഹനാപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു
1453685
Tuesday, September 17, 2024 12:08 AM IST
പാലാ: ഓണദിനങ്ങളിലുണ്ടായ വിവിധ അപകടങ്ങളില്‍ പരിക്കേറ്റ ഒന്‍പതു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂര്‍ സ്വദേശി ജിതിന് പി. സാമിന് (28) പരിക്കേറ്റു. റോഡിലൂടെ നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയില്‍ ട്രാവലര്‍ ഇടിച്ചായിരുന്നു അപകടം.
പാലാ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു പരിക്കേറ്റ ചെങ്ങളം സ്വദേശി ആന്റണിക്ക് (42) പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം.
പാലാ: ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് (45) പരിക്കേറ്റു. ഞായറാഴ്ച രാവിലെ പാലാക്കാട് ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു കൊല്ലപ്പള്ളി സ്വദേശി സുഭാഷിനു (66) പരിക്കേറ്റു. ഞായറാഴ്ച രാവിലെ പൈക ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി ബിജിന് (28) പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ഭാഗത്തുവച്ച് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം
പാലാ: സ്കൂട്ടര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് വയലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലപ്പുറം സ്വദേശിനി ഗീതു (29), വയനാട് സ്വദേശിനി ധനുഷ (39) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം വയലാ ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ: ബൈക്കും വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ചാത്തന്‍തറ സ്വദേശി അജ്മലിന് (37) പരിക്കേറ്റു. ഞായറാഴ്ച രാത്രി ചാത്തന്‍തറ ഭാഗത്തുവച്ചായിരുന്നു അപകടം.