ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി
1452249
Tuesday, September 10, 2024 7:18 AM IST
ഉദയനാപുരം: വൈക്കം ഉദയനാപുരം വല്ലകത്ത് യുവ കൃഷി കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പു നടത്തി. ഒരേക്കർ പുരയിടത്തിൽ നടത്തിയ ബന്ദിപൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സി.കെ. ആശ എം എൽ എ നിർവഹിച്ചു.
ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ പൂക്കളുടെ വില്പന ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. എസ്. ഗോപിനാഥൻ,കൃഷി ഓഫീസർ എ. ആർ. അഷിത ,കൃഷി അസിസ്റ്റന്റ് സുധീർ, യുവ കൃഷിക്കൂട്ടം പ്രസിഡന്റ് ആദിപ് ഉദയൻ, ഗോപീകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.