വിജയ് അയൽക്കൂട്ടങ്ങൾക്ക് മൈക്രോ ക്രെഡിറ്റ് ലോൺ വിതരണം ചെയ്തു
1451115
Friday, September 6, 2024 7:00 AM IST
കോട്ടയം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനുമായി സഹകരിച്ച് വിജയ് അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രെഡിറ്റ് ലോണ്‍ വിതരണം സംഘോത്സവ് -2024 കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളി കാര്‍മല്‍ ഹാളില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദിന്റെ സാന്നിധ്യത്തില്‍ വായ്പകള്‍ മന്ത്രി ഒ.ആര്. കേളു വിതരണം ചെയ്തു.
വിജയ് സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണം വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന ഹസ്തം മൃഗപരിപാലന പദ്ധതിയുടെ രണ്ടാംഘട്ടം വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പിലും ഉദ്ഘാടനം ചെയ്തു. മികച്ച സംഘങ്ങളെ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ബിനോയി മേച്ചേരില്‍ ആദരിച്ചു.
കെഎസ്ബിസിഡിസി ജില്ലാ മാനേജര്‍ എ.ആര്. ഷാജി വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി. ഫാ. വിത്സണ് കപ്പട്ടില്‍, ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, ഫ്രാന്‍സിസ് ബി. സാവിയോ, നഗരസഭാ കൗണ്‍സിലര്‍മാരായ മോളിക്കുട്ടി സെബാസ്റ്റ്യന്‍, എബി കുന്നേപറമ്പില്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടി. കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.