കായൽക്കാഴ്ചകൾ കാണാം, പാതിരാമണൽ ദ്വീപിൽ ചുറ്റാം...
1450883
Thursday, September 5, 2024 11:40 PM IST
ആലപ്പുഴ: ഓണക്കാലത്ത് കുട്ടനാടിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി. ജലഗതാഗത വകുപ്പുമായി കൈകോർത്താണു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബോട്ട് യാത്രച്ചെലവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആലപ്പുഴയ്ക്കുള്ള ബസ് യാത്രാനിരക്കും ചേർത്താണു നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. സീ കുട്ടനാട്, വേഗ ബോട്ടുകളിലാണു യാത്രാസൗകര്യം.
ആലപ്പുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു യാത്ര ആരംഭിച്ചു പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിലെത്തും. പാതിരാമണൽ ദ്വീപിൽ 30 മിനിറ്റ് ചെലവഴിക്കാനും അവസരമുണ്ട്. 100 രൂപയ്ക്കു കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളിൽ ലഭിക്കും.