ഡിജിറ്റല്‍ സര്‍വേ: അതിര്‍ത്തിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കണം കെഎസ്എല്എസ്എഫ്
1495900
Friday, January 17, 2025 1:04 AM IST
ഇരിട്ടി: ഡിജിറ്റല്‍ റീ സര്‍വേയില്‍ ഫീല്‍ഡ് അതിര്‍ത്തിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനം പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ലാന്‍ഡ് സര്‍വേയേഴ്സ് ഫെഡറേഷൻ ( കെഎസ്എല്എസ്എഫ്) ജില്ലാ കണ്വന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്കിലെ ചില വില്ലേജുകളില്‍ തോട്, പുഴ എന്നിവയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് 1964 മുതല്‍ 1967 വരെയുള്ള കാലഘട്ടങ്ങളില്‍ നടത്തിയ സര്‍വേ റെക്കാർഡുകള്‍ ഉപയോഗപ്പെടുത്തി സര്‍വേ നടത്താൻ ശ്രമിച്ചപ്പോള്‍ സ്ഥലമുടമകളുടെ എതിര്‍പ്പിനെ തുടർന്ന് താത്കാലികമായി നടപടികൾ നിര്‍ത്തിവച്ചതായി കാണുന്നു.
മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ കേരള സര്‍വേ ബൗണ്ടറി ആക്ട് അനുസരിച്ച് സര്‍വേ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കെഎസ്എല്എസ്എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിട്ടി ഇയോട്ട് റസിഡൻസിയിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് വി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോബി എം. ജോസ് അധ്യഷത വഹിച്ചു. എം.എ. സന്തോഷ്, പി.വി. ഉണ്ണികൃഷ്ണന്, കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.