സിവിൽ സർവീസ് കായികമേളയിൽ വിജയം തുടർന്ന് ത്രേസ്യാമ്മ
1495905
Friday, January 17, 2025 1:04 AM IST
പയ്യാവൂർ: സർക്കാർ ജീവനക്കാർക്കായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഏരുവേശി പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ ഫ്രാൻസിസ്.
ജനുവരി ആദ്യവാരം ഡൽഹിയിൽ നടന്ന ദേശീയ സിവിൽ സർവീസ് കബഡി ടൂർണമെന്റിൽ കേരള ടീമിൽ അംഗമായിരുന്നു. ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
പടിയൂർ വളക്കൈ മാസ്ട്രോ ഓട്ടോ കെയർ വർക്ക് ഷോപ്പ് ഉടമ ശ്രീകണ്ഠപുരം പരിപ്പായിയിലെ വടകര മാത്യുവിന്റെ ഭാര്യയാണ്. ദിയാമരിയ മാത്യു, യുവാൻ ജേക്കബ് മാത്യു, ഇവാനിയ എൽസ മാത്യു എന്നിവർ മക്കളാണ്.