മാതൃവേദി നേതൃസംഗമം നടത്തി
1495903
Friday, January 17, 2025 1:04 AM IST
വായാട്ടുപറന്പ്: തലശേരി അതിരൂപതയുടെ സാമുദായിക ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ്, ആലക്കോട്, വായാട്ടുപറമ്പ് മേഖലകളിൽ മാതൃവേദി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ക്രിസ്തീയ നേതൃത്വത്തിന്റെ സവിശേഷതകളിൽ പരിശീലനം നൽകുന്നതിനായുള്ള നേതൃസംഗമം വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്നു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. വായാട്ടുപറമ്പ് മേഖല പ്രസിഡന്റ് എൽസമ്മ പുറവിടക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട്, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ക്ലാസുകൾ നയിച്ചു. ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മേഖല ഭാരവാഹികൾ, ബ്രദർ സ്കറിയ എന്നിവർ നേതൃത്വം നൽകി. 29 ഇടവകകളിൽ നിന്നായി 100 ലേറെ അമ്മമാർ സംഗമത്തിൽ പങ്കെടുത്തു.