ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം
1495902
Friday, January 17, 2025 1:04 AM IST
കണ്ണൂർ: ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം നടത്തി. നവനീതം ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടർ വി.പി. ജയേഷ് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ എസ്. മനു മുഖ്യാതിഥിയായി. ജില്ലയിൽ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും ഏജന്റുമാരെയും പരിപാടിയിൽ അനുമോദിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ. ദിനേഷ്കുമാർ, അഡീഷണൽ ഡയറക്ടർ പി. അജിത്ത്കുമാർ, മുൻ ഡപ്യൂട്ടി ഡയറക്ടർ സജീഷ് കുനിയിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ്. ബിജേഷ്, തലശേരി പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് പി.എസ്. സജീവൻ, ജില്ലാ ട്രഷറി ഓഫീസർ കെ.പി. ഹൈമ തുടങ്ങിയവർ പ്രസംഗിച്ചു.